പഞ്ച്കുള: സ്ത്രീകൾക്കെതിരെ ചൂണ്ടുന്ന വിരലുകൾ അറുത്തെറിയുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഹരിയാനയിൽ ബലാത്സംഗക്കേസിലും മാനഭംഗക്കേസിലും പ്രതികളായവരെ സംസ്ഥാന സർക്കാറിെൻറ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തില്ല. ആരെങ്കിലും സ്ത്രീകൾക്കെതിരെ വിരൽ ചൂണ്ടിയാൽ അവ മുറിച്ചു കളയും. അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുെട പരാമർശം വൻ വിവാദത്തിന് വഴിവെച്ചതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. കണ്ണിനു കണ്ണ് എന്ന നിയമം ആർക്കെതിെരയും പ്രയോഗിക്കാൻ തീരുമാനിച്ചിട്ടല്ലെന്നും കുറ്റക്കാർക്ക് തക്ക ശിക്ഷ നൽകുെമന്ന് അറിയിക്കാൻ മാത്രമാണ് പരാമർശം കൊണ്ട് ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികൾ കുറ്റവിമുക്തരായാൽ സർക്കാർ പദ്ധതികളുെട ഗുണഫലം അവർക്കും അനുവദിക്കുമെന്നും ഖട്ടർ പറഞ്ഞു. ബലാത്സംഗത്തിന് ഇരയായവർക്ക് സർക്കാർ നിയമിക്കുന്ന അഭിഭാഷകൻ കൂടാതെ അഭിഭാഷകൻ ആവശ്യമെങ്കിൽ അതിനായി 22,000 രൂപ വരെ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.