ഗെഹ്ലോട്ടിനെതിരെ ‘രാവണ’ പരാമർശം; കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്ങിനെതിരെ കേസെടുത്തു

ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വിവാദ പരാമർശം നടത്തിയ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശേഖാവത്തിനെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ സുരേന്ദ്ര സിങ് ജദാവത്തിന്‍റെ പരാതിയിലാണ് പൊലീസ് നടപടി.

രാജസ്ഥാൻ രാഷ്ട്രീയത്തിലെ രാവണനാണ് ഗെഹ്ലോട്ടെന്നും സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിക്കാൻ ജനം പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ചിറ്റോർഗഡിൽ ബി.ജെ.പി സംഘടിപ്പിച്ച റാലിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് പൊലീസിൽ പരാതി നൽകിയതെന്നും ബി.ജെ.പി റാലിയിൽ മതവികാരം ഇളക്കിവിടാൻ അദ്ദേഹം ശ്രമിച്ചെന്നും സുരേന്ദ്ര സിങ് കുറ്റപ്പെടുത്തി.

Tags:    
News Summary - FIR Filed Against Union Minister Gajendra Shekhawat Over 'Ravana' Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.