ന്യൂഡൽഹി: ബി.ജെ.പി മന്ത്രിയുടെ വിവാദ അശ്ലീല സീഡി പ്രശ്നത്തിൽ ഛത്തിസ്ഗഢ് പൊലീസ് സംസ്ഥാന കോൺഗ്രസ് പ്രസിഡൻറിനെതിരെയും കേസെടുത്തു. അതേസമയം, വിനോദ് ശർമയുടെ അറസ്റ്റിനെതിരെ മാധ്യമസമൂഹം ഒന്നടങ്കം രംഗത്തെത്തി.
മുതിർന്ന മാധ്യമപ്രവർത്തകനും ബി.ബി.സി-ഹിന്ദി മുൻ റിപ്പോർട്ടറും എഡിറ്റേഴ്സ് ഗിൽഡ് ഒാഫ് ഇന്ത്യ അംഗവുമായ വിനോദ് ശർമയെ വെള്ളിയാഴ്ച പുലർച്ച യു.പിയിലെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് പുതിയ സംഭവം. െഎ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കോൺഗ്രസ് നേതാവ് ഭൂപേഷ് ഭാഗേലിനെതിരെ വെള്ളിയാഴ്ച വൈകീട്ടുതന്നെ കേസ് രജിസ്റ്റർ ചെയ്തത്.
ഛത്തിസ്ഗഢ് പൊതുമരാമത്ത് മന്ത്രി രാജേഷ് മുനാത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കൃത്രിമ അശ്ലീല സീഡി ഉപയോഗിച്ച് തെൻറ പ്രതിച്ഛായ നശിപ്പിക്കാൻ വിനോദ് ശർമയും ഭൂപേഷ് ഭാേഗലും ശ്രമിക്കുന്നുവെന്നാണ് മന്ത്രിയുടെ പരാതി. അതേസമയം, കോൺഗ്രസ് ദേശീയ നേതൃത്വം വിനോദ് ശർമയുടെ അറസ്റ്റിനെ വിമർശിച്ച് രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.