രാജ്കോട്ട് ഗെയിമിങ് സെന്ററിലെ തീപിടിത്തം: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം രാജ്കോട്ടിലെ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തമുണ്ടായ സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും മൂന്ന് സിവിൽ ഉദ്യോഗസ്ഥരെയുമാണ് സസ്‌പെൻഡ് ചെയ്തത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ഉത്തരവിന് പിന്നാലെയാണ് സസ്പെൻഷൻ. ഗെയിമിങ് സെന്റർ പ്രവർത്തിക്കാൻ അനുവദിച്ചതിൽ കടുത്ത അശ്രദ്ധ കാണിച്ചു എന്നാരോപിച്ചാണ് സസ്പെൻഷൻ.

രാജ്‌കോട്ട് മുനിസിപ്പൽ കോർപ്പറേഷൻ്റെ ടൗൺ പ്ലാനിംഗ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ ജയ്ദീപ് ചൗധരി, അസിസ്റ്റൻ്റ് ടൗൺ പ്ലാനർ ആർ.എം.സി ഗൗതം ജോഷി, രാജ്‌കോട്ട് റോഡ്‌സ് ആൻഡ് ബിൽഡിംഗ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം.ആർ സുമ, പൊലീസ് ഇൻസ്‌പെക്ടർമാരായ വി.ആർ പട്ടേൽ, എൻ.ഐ റാത്തോഡ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

അഗ്നിശമന സേനയുടെ എൻ.ഒ.സി ഇല്ലാതെയായിരുന്നു ഗെയിമിങ് സെന്റർ പ്രവർത്തിച്ചിരുന്നത്. ഒരു എക്‌സിറ്റ് മാത്രമായിരുന്നു ഗെയിമിങ് സെന്ററിന് ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നുണ്ടെങ്കിലും അന്വേഷണത്തിന് ശേഷമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ ഉടനടി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അഗ്നി ദുരന്തങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തോട് ആവശ്യപ്പെട്ടതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി പറഞ്ഞു.

ശനിയാഴ്ച വൈകീട്ടോടെയായിരുന്നു രാജ്യത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. അപകടത്തിൽ കുട്ടികളടക്കം 27 പേർ മരിച്ചു.

Tags:    
News Summary - Fire at Rajkot Gaming Centre: Five officials suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.