കൊൽക്കത്ത: കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ തീ പിടുത്തം. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പത്ത് ഫയർ എൻജിനുകൾ സ്ഥലത്തെത്തി. ഏതാണ്ട് 250 രോഗികളെ ഒഴിപ്പിച്ചു. ആരും അപകടത്തിൽ പെട്ടതായി റിപ്പോർട്ടുകളില്ല.
ആശുപത്രിയിലെ ഫാർമസിയിൽ നിന്നാണ് തീപിടുത്തം ആരംഭിച്ചത്. രാവിലെ 7.30ന് കെട്ടിടത്തിൽ നിന്ന് പുക കണ്ടതിനെത്തുടർന്ന് അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു. പശ്ചിമബംഗാൾ ദുരന്ത നിവാരണ അധികൃതർ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്. കൊൽക്കത്ത മെഡിക്കൽ കോളേജിൽ നിരവധി കെട്ടിടങ്ങൾ ഉണ്ട്. തീ പിടുത്തം ഉണ്ടായ കെട്ടിടത്തിലെ രോഗികളെ മറ്റുള്ള കെട്ടിടങ്ങളിലേക്ക് മാറ്റി.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമുള്ള ആശുപത്രികളിൽ ഒന്നാണ് കൊൽക്കത്ത മെഡിക്കൽ കോളേജ്. 2011 ഡിസംബറിൽ കൊൽക്കത്തയിലെ എ.എം.ആർ.ഐ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 92 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.