കോയമ്പത്തൂര്‍: നഗരത്തിലെ ഗാന്ധിപാര്‍ക്കില്‍ ഐ.എ.എസ് പരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ഥി മരിച്ചു. തിരുവണ്ണാമല സ്വദേശി ശക്തിവേലാണ് (23) മരിച്ചത്. അഞ്ചുപേരെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.45നാണ് സംഭവം.
ഇരുനില കെട്ടിടത്തിന്‍െറ താഴത്തെ നിലയില്‍ കെ.പി.ആര്‍ മില്ലിലെ തൊഴിലാളികള്‍ക്ക് നല്‍കാന്‍ പടക്കവും തുണിത്തരങ്ങളുമടങ്ങിയ പെട്ടികള്‍ സൂക്ഷിച്ചിരുന്നു. ഇതിനാണ് തീപിടിച്ചത്.
തീയും പുകയുമുയര്‍ന്നതോടെ കേന്ദ്രത്തിലുണ്ടായിരുന്ന ഇരുപതോളം വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു. ആറ് വിദ്യാര്‍ഥികള്‍ ഒന്നാം നിലയിലുണ്ടായിരുന്നു. ഇവര്‍ക്ക് പുറത്തുവരാന്‍ കഴിഞ്ഞില്ല.
അഗ്നിശമനസേന തീയണക്കാന്‍ ശ്രമിക്കവെ മറ്റൊരു സംഘം ഉള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തേക്കത്തെിച്ചു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ശക്തിവേല്‍ മരിച്ചത്. വിജയലക്ഷ്മി, അരങ്കനാഥന്‍, മുത്തുമണികണ്ഠരാജ, ഗായത്രി, ഗിരിരാജന്‍ എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലാ കലക്ടര്‍ ടി.എന്‍. ഹരിഹരന്‍ സ്ഥലം സന്ദര്‍ശിച്ചു.
എന്നാല്‍, കെട്ടിടത്തില്‍ പടക്കശേഖരം ഉണ്ടായിരുന്നില്ളെന്നും വൈദ്യുതി ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്നും പൊലീസ്-റവന്യൂ അധികൃതര്‍ പറയുന്നു. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ തമിഴ്നാട് നഗര വികസനമന്ത്രി എസ്.പി. വേലുമണി സന്ദര്‍ശിച്ചു.
എട്ടുപേര്‍ മരിച്ച ശിവകാശി ദുരന്തത്തിന് അടുത്തദിവസമാണ് കോയമ്പത്തൂരിലും പടക്കശേഖരത്തിന് തീപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.