ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ അഞ്ചു മരണം. 40ഓളം േപരെ കാണാതായതാണ് വിവരം.
ജമ്മു കശ്മീരിലെ കിഷ്ത്വർ ജില്ലയിലെ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയോടെയാണ് അപകടം.
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ എട്ടു വീടുകൾ തകർന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വ്യോമസേന ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
ദിവസങ്ങളായി ജമ്മു പ്രദേശത്ത് കനത്ത മഴയാണ്. ഇൗ മാസം അവസാനം വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.