മുംബൈ: ജനത്തിരക്കേറിയ ചെമ്പൂരിലെ ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നാല് വയോധികരടക്കം അഞ്ചുപ േർ വെന്തുമരിച്ചു. സർഗം സൊസൈറ്റിയുടെ 35ാം നമ്പർ ബി വിങ് കെട്ടിടത്തിെൻറ 10ാം നിലയിലാണ് വൈകീട്ട് 7.50ഒാടെ തീ പട ർന്നത്. പരിക്കേറ്റ അഞ്ചുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
മറ്റൊരു താമസക്കാരനും അഗ്നിശമന സേനാംഗവും പരിക്കേറ്റ് ആശുപത്രിയിലാണ്. സുനിത ജോഷി (72), ബാലചന്ദ്ര ജോഷി (72), സുമൻ ശ്രീനിവാസ് ജോഷി (83), സരള സുരേഷ് ഗാംഗർ (52), ലക്ഷ്മി ബെൻ പ്രേംജി ഗാംഗർ (83) എന്നിവരാണ് മരിച്ചത്.
തീ നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു. എന്നാൽ, തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല. മുംബൈ ഫയർ ബ്രിഗേഡ് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസങ്ങൾക്കുള്ളിൽ മുംബൈയിൽ നടന്ന നാലാമത്തെ വലിയ തീപിടിത്തമാണിത്.
ഇൗ മാസം 17ന് മുംബൈ അേന്ധരിയിലെ സർക്കാർ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ 10 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.