ബൈക്കപകടത്തിൽ രണ്ടുപേർ മരിച്ചു; വിവരമറിഞ്ഞ് പുറപ്പെട്ട മൂന്നുപേർ കാറപകടത്തിൽ മരിച്ചു

ഹൈദരാബാദ്: കനത്ത മൂടൽ മഞ്ഞിനെ തുടർന്നുണ്ടായ രണ്ട് അപകടങ്ങളിൽ കുടുംബത്തിലെ നാലുപേരടക്കം അഞ്ചു മരണം. ദേശീയപാത 186ൽ തെലങ്കാനായിലെ നാൽഗൊണ്ട ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് ആദ്യ അപകടം. ബൈക്കുമായി പോകുന്ന നാഗരാജു (28) മഞ്ഞ് കാരണം കാഴ്ച മറഞ്ഞതോടെ നടന്നുപോകുകയായിരുന്ന രമാവത്ത് കേശവിനെ (19) ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു.

വിവരമറിഞ്ഞ് രമാവത്ത് കേശവിന്റെ കുടുംബം അപകട സ്ഥലത്തേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ പാർത്ഥിവപുരത്ത് വെച്ച് ഓയിൽ ടാങ്കറിൽ ഇടിക്കുകയായിരുന്നു. മൂടൽ മഞ്ഞ് തന്നെയാണ് ഈ അപകടത്തിനും കാരണമായത്. കാറിലുണ്ടായിരുന്ന ഏഴുപേരിൽ മൂന്നുപേർ സംഭവസ്ഥലത്ത് മരിച്ചു. രമാവത്ത് പണ്ഡു (40), രമാവത്ത് ഗന്യ (40), രമാവത്ത് ബുജ്ജി (38) എന്നിവരാണ് മരിച്ചത്. നാലുപേർ ഗുരതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Five people died in two accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.