ഛത്തിസ്ഗഢിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ; അഞ്ച്​ ​സുരക്ഷ സൈനികർക്ക്​​ വീരമൃത്യു

റായ്​പൂർ: ഛത്തിസ്ഗഢിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച്​ സുരക്ഷ സൈനികർക്ക്​ വീരമൃത്യു.

'അഞ്ച്​ സൈനികർ വീരമൃത്യു വരിച്ചു. മാവോയിസ്റ്റുകൾക്കും ആൾനാശമുണ്ട്​' -സംസ്​ഥാനത്തെ മുതിർന്ന ഉദ്യോഗസ്​ഥനായ അശോക്​ ജുനേജ പറഞ്ഞു. ബിജാപൂർ ജില്ലയിലെ ടരേം പ്രദേശത്താണ്​ സംഭവം.

സി.ആർ.പി.എഫിലെ എലൈറ്റ്​ കോബ്ര യൂനിറ്റ്​, ഡിസ്​ട്രിക്​ട്​ റിസർവ്​ ഗാർഡ്​ (ഡി.ആർ.ജി), സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സ്​ (എസ്​.ടി.എഫ്​) എന്നിവർ സംയുക്ത ഓപറേഷനാണ്​ നടത്തിയത്​. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്​.

ക​ുറച്ച്​ ദിവസങ്ങൾക്ക്​ മുമ്പാണ്​ സംസ്​ഥാനത്ത്​ ഡി.ആർ.ജി സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് ​നേരെ മാവോവാദി ആക്രമണമുണ്ടായിരുന്നു. അഞ്ച്​ പൊലീസുകാരാണ്​ അന്ന്​ മരിച്ചത്​. 14 പേർക്ക്​ പരിക്കേറ്റു.

Tags:    
News Summary - five Security Personnel Killed In Encounter With Maoists In Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.