ന്യൂഡൽഹി: തിരക്കുള്ള സീസണിൽ കുത്തനെ ഉയരുന്ന ഗൾഫ് വിമാനയാത്രക്കൂലിയിൽ പരിഹാര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. ഇതിനായി ഉത്സവകാല സീസണുകളിൽ ഗൾഫ് റൂട്ടിൽ വിമാന സർവിസുകൾ വർധിപ്പിക്കുമെന്ന് കേരളത്തിൽനിന്നുള്ള എം.പിമാരുടെ േയാഗത്തിൽ മന്ത്രി ഉറപ്പുനൽകി. കേരളത്തിൽനിന്നും നേരിട്ട് യൂറോപ്പിലേക്ക് വലിയ വിമാനങ്ങൾ സർവിസ് നടത്തുന്നതിന് വിമാന കമ്പനികളുമായി ചർച്ചചെയ്യാൻ യോഗത്തിൽ വ്യോമയാന സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി.
സംസ്ഥാനത്തുനിന്ന് ദിനേന യൂറോപ്യൻ രാജ്യങ്ങളിലേക്ക് നൂറുകണക്കിന് ആളുകളാണ് പോകുന്നത്. ഇവർ ഗൾഫ് രാജ്യങ്ങളിൽനിന്നും യൂറോപ്പിലേക്കുള്ള വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതും ഗൾഫ് റൂട്ടിൽ തിരക്ക് വർധിക്കാൻ ഇടയാക്കുന്നുണ്ടെന്ന് എം.പിമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി.
കോഴിക്കോട്-കണ്ണൂർ -ഡൽഹി റൂട്ടിൽ എല്ലാ ദിവസവും സർവിസ് നടത്താമെന്ന് യോഗത്തിൽ പെങ്കടുത്ത എയർ ഇന്ത്യ പ്രതിനിധികൾ അറിയിച്ചു. നിലവിൽ ആഴ്ചയിൽ അഞ്ചുദിവസമാണ് ഇൗ റൂട്ടിൽ എയർ ഇന്ത്യ സർവിസ് നടത്തുന്നത്. പാർലമെൻറ് മന്ദിരത്തിലെ മന്ത്രിയുടെ ഒാഫിസിലായിരുന്നു േയാഗം. വ്യാഴാഴ്ചത്തെ തീരുമാനങ്ങളുടെ അവലോകനം അടുത്ത പാർലമെൻറ് സെഷനിൽ വിലയിരുത്തുമെന്ന് ഹർദീപ് സിങ് പൂരി അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.
രാജ്യത്തെ വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കുന്നില്ലെന്നും ചില സർവിസുകൾ സ്വകാര്യ കമ്പനികളെ ഏൽപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് മുരളീധരൻ പ്രതികരിച്ചു. വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം എന്ന പദം തന്നെ തെറ്റാണ്. തിരുവനന്തപുരം വിമാനത്താവളത്തിെൻറ കാര്യത്തിൽ കേന്ദ്രം ഉചിതമായ നിലപാട് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.