ഡൽഹിയിൽ വെള്ളപ്പൊക്ക സാധ്യത കുറവാണ്; എന്നാൽ നേരിടാൻ ഞങ്ങൾ സജ്ജരാണ് -അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കുറവാണെന്നിരിക്കിലും അത്തരമൊരു സാഹചര്യം മുന്നിൽ കണ്ട് നേരിടാൻ എല്ലാം സജ്ജമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ആവശ്യമെങ്കിൽ വെള്ളപ്പൊക്കം ബാധിക്കാൻ സാധ്യതയുള്ള ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

കനത്ത മഴയെ തുടർന്ന് യമുനയിലെ നദീജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അതിഷി മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. യമുനയിലെ ജലനിരപ്പ് സംബന്ധിച്ച് കേന്ദ്ര ജല കമ്മീഷനുമായി ബന്ധപ്പെട്ടിരുന്നുവെന്നും വെള്ളപ്പൊക്ക സമാന സാഹചര്യമുണ്ടാകില്ലെന്നാണ് അവരുടെ അറിയി​പ്പെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. കനത്ത മഴയെ തുടർന്ന്

Tags:    
News Summary - Flood unlikely but we are prepared says Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.