ചിലതരം ആൾക്കൂട്ട ആക്രമണങ്ങൾ മാത്രമേ ചർച്ചയാകുന്നുള്ളൂ -കേന്ദ്ര മന്ത്രി ജാവദേക്കർ

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളിൽ ചിലത് മാത്രമേ ചർച്ചയാകുന്നുള്ളൂവെന്ന് കേന്ദ്ര വിവരസാ ങ്കേതിക വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കർ. മതപരമായ വിഷയങ്ങളിൽ നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. എല്ലാതരം ആൾക്കൂട്ട അക്രമങ്ങളും തുല്യപ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്ന് ജാവദേക്കർ പറഞ്ഞു.

വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിലും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് പ്രചരിപ്പിച്ചും ആക്രമണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, മതപരമായ ആക്രമണങ്ങളിൽ മാത്രമാണ് വലിയ ചർച്ച നടക്കുന്നത്.

ആൾക്കൂട്ട അക്രമങ്ങൾ ഏറ്റവും അപലപിക്കേണ്ട കുറ്റകൃത്യമാണെന്ന് ജാവദേക്കർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മനപൂർവം ചിലത് മറക്കുന്നുണ്ട്. 1984ൽ സിഖുകാർ കൂട്ടത്തോടെ ചുട്ടെരിക്കപ്പെട്ടിരുന്നു. മൂവായിരത്തോളം സിഖുകാർ അന്ന് ആൾക്കൂട്ടത്തിന് ഇരയായി.

ബി.ജെ.പി സർക്കാർ ഭരണത്തിലേറിയ ശേഷമാണ് ആൾക്കൂട്ട ആക്രമണങ്ങൾ വ്യാപകമായതെന്ന ആരോപണം ജാവദേക്കർ നിഷേധിച്ചു. 2012ൽ 16ഉം 2013ൽ 14ഉം ആൾക്കൂട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Focus only on certain type of lynching: Prakash Javadekar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.