കാലിത്തീറ്റ കേസ്​: ലാ​ലു​വി​​െൻറ അ​നു​യാ​യി​ക​ൾ സ്വാധീനിക്കാൻ ​ശ്രമിച്ചെന്ന്​ ജഡ്​ജി

റാ​ഞ്ചി: ബി​ഹാ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​​നെ​തി​രാ​യ കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ല്‍ ശി​ക്ഷ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ ത​ന്നെ ലാ​ലു​വി​​​​െൻറ അ​നു​യാ​യി​ക​ൾ ഫോ​ണി​ലൂ​ടെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന്​ റാ​ഞ്ചി​യി​ലെ സി.​ബി.​ഐ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്​​ജി. വ്യാ​ഴാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ ജ​ഡ്​​ജി ശി​വ്​​പാ​ൽ സി​ങ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ദ്ദേ​ഹം കൂ​ടു​ത​ൽ വി​ശ​ദീ​ക​രി​ച്ചി​ല്ല.  കേ​സ്​ പ​രി​ഗ​ണി​ച്ച കോ​ട​തി ​ലാ​ലു അ​ട​ക്കം 16 പേ​ർ​ക്കു​ള്ള ശി​ക്ഷ​യു​ടെ വി​ധി​പ​റ​യ​ൽ വെ​ള്ളി​യാ​ഴ്ച​ത്തേ​ക്കു മാ​റ്റി.

പ്രതികളെ കോടതിയിൽ ഹാജരാക്കിയോ വിഡിയോ കോൺഫറൻസ് വഴിയോ ആയിരിക്കും ശിക്ഷ വിധിക്കുകയെന്ന് ജഡ്ജി അറിയിച്ചു.  കേസ് പരിഗണിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ കോടതിമുറിയിൽനിന്ന് അഭിഭാഷകരടക്കം കേസുമായി ബന്ധമില്ലാത്തവരെ ജഡ്ജി പുറത്താക്കി. അതേസമയം, കോടതിയിൽ നേരിട്ട് ഹാജരാവൻ സന്നദ്ധത പ്രകടിപ്പിച്ച ലാലു ത​​​െൻറ അനുയായികെളക്കൊണ്ട് കോടതി നടപടികൾ തടസ്സപ്പെടില്ലെന്ന് ഉറപ്പുനൽകി.  21 വർഷങ്ങൾക്കുമുമ്പ് വ്യാജരേഖയുണ്ടാക്കി ട്രഷറിയില്‍നിന്ന് 89.27  ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ലാലു അടക്കമുള്ളവര്‍ക്കെതിരായ കേസ്.  ഇവർക്കെതിരെ  കുറ്റങ്ങള്‍ തെളിഞ്ഞതായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം ആറ് പ്രതികളെ ഇതേ കേസിൽ കോടതി വെറുതെ വിട്ടിരുന്നു. 
 

Tags:    
News Summary - Fodder scam judge after sentencing postponed- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.