അനുയായി കെട്ടിപ്പിടിക്കാനെത്തി; സുരക്ഷാവീഴ്ചയല്ലെന്ന് രാഹുൽ

ഹോഷിയാർപുർ (പഞ്ചാബ്): ഹോഷിയാർപുരിലെ ഭാരത് ജോഡോ യാത്രക്കിടെ അനുയായി രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിക്കാൻ ഓടിയെത്തി. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ് അടക്കമുള്ളവർ തടയാൻ ശ്രമിക്കുന്നതിനിടെ അയാൾ വീണു.

രാഹുൽ ഫോൺ വിളിച്ചിരുന്നെന്നും സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ജി.എസ്. ധില്ലൺ പറഞ്ഞു.സുരക്ഷാലംഘനം ഉണ്ടായിട്ടില്ലെന്നും ആ മനുഷ്യൻ അമിതാവേശത്തോടെ രാഹുലിനെ പിന്തുണക്കുന്ന ആളാണെന്നും വാറിങ് പറഞ്ഞു.

സംഭവത്തിന്റെ വിഡിയോയിൽ, ജാക്കറ്റ് ധരിച്ചയാൾ രാഹുലിന്റെ അടുത്തേക്ക് ഓടിയെത്തുന്നതും ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ, രാഹുലിനെ അനുഗമിച്ച വാറിങ്ങും മറ്റ് പാർട്ടി പ്രവർത്തകരും അദ്ദേഹത്തെ തടയുന്നതിനിടെ തള്ളിവീഴുന്നത് കാണാം.

സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച മാർച്ച് ജനുവരി 30ന് ശ്രീനഗറിൽ രാഹുൽ ദേശീയപതാക ഉയർത്തുന്നതോടെ സമാപിക്കും. ബുധനാഴ്ച ഫത്തേഗഢ് സാഹിബിലെ സിർഹിന്ദിൽ നിന്നാണ് പഞ്ചാബ് മാർച്ച് ആരംഭിച്ചത്.

Tags:    
News Summary - Follower came to hug; Rahul said it was not a security breach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.