സാമ്പാറിൽ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി

ചെന്നൈ: സാമ്പാറിൽ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി. ചെന്നൈയിൽ ചെട്ടിനാട് റസ്റ്ററന്റിലാണ് സംഭവം. ഹോട്ടലിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ക്രമക്കേടുകൾ കണ്ടെത്തിയത്.

ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ സാമ്പാർ നിറച്ചിരിക്കുന്ന വലിയ പാത്രങ്ങളിൽ പരിശോധന നടത്തുന്നതിനിടെ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്ലാസ്റ്റിക് ബാഗിന്റെ പേരിൽ ഉദ്യോഗസ്ഥർ ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതും വിഡിയോയിൽ കാണാം.

ഇതിന് പുറമേ നിരവധി പ്രശ്നങ്ങൾ ഹോട്ടലിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഫ്രീസറിലെ ഇറച്ചിക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതരുടെ പരിശോധനയിൽ വ്യക്തമായി. തുടർന്ന് ഹോട്ടൽ അടക്കാൻ നിർദേശം നൽകി. 

Tags:    
News Summary - Food safety officials find plastic bag in sambar in Chennai eatery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.