ബംഗളൂരു: കർണാടകയിലെ കോളേജുകളിൽ ഹിജാബിനെതിരെയുള്ള നീക്കം ശക്തമായി തുടരുന്ന സാഹചര്യത്തിലും സംഘപരിവാർ അനുകൂലികൾക്കിടയിലൂടെ ധൈര്യ സമേതം മുദ്രവാക്യം വിളിച്ച, ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാണ്ഡ്യ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിനിയായ മുസ്‌കാൻ ഖാൻ ആണ് പ്രധിഷേധക്കാരെ ധീരമായി നേരിട്ട് കോളേജിലേക്ക് കറുത്ത പർദ്ദയും ഹിജാബും ധരിച്ചെത്തിയത് .
ജയ് ശ്രീറാം വിളികളുമായി തന്നെ നേരിട്ട പ്രധിഷേധക്കരെ ഒറ്റയ്ക്ക് നേരിടുന്നതിൽ തനിക്ക് വിഷമമില്ലെന്നും ഹിജാബ് ധരിക്കാനുള്ള തന്റെ അവകാശത്തിനായി താൻ പോരാടുന്നത് തുടരുമെന്നും മുസ്‌ക്കാൻ ഖാൻ എൻഡിടിവിയോട് പറഞ്ഞു. "ഞാൻ ഭയപ്പെട്ടില്ല, ഞാൻ കോളേജിൽ പ്രവേശിച്ചപ്പോൾ ബുർഖ ധരിച്ചതുകൊണ്ടുമാത്രം അവർ എന്നെ തടഞ്ഞു",അവർ ജയ് ശ്രീറാം എന്ന് വിളിക്കാൻ തുടങ്ങി, അതിനാൽ ഞാൻ അള്ളാഹു അക്ബർ എന്ന് അതിലും ഉറക്കെ വിളിക്കാന്‍ തുടങ്ങി, പ്രിൻസിപ്പലും ലക്ചറർമാരും എന്നെ പ്രതിഷേധക്കാരില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തു,നമ്മുടെ വിദ്യാഭ്യാസമാണ് നമ്മുടെ മുൻഗണന അവർ നമ്മുടെ വിദ്യാഭ്യാസത്തെ നശിപ്പിക്കുകയാണ്," എന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
കർണാടകയിലുടനീളമുള്ള കോളേജുകളിൽ ഹിജാബിന്റെ പേരിലുള്ള പ്രതിഷേധം തുടരുകയാണ്.ഉഡുപ്പിയിലെയും മാണ്ഡ്യ, ശിവമോഗ തുടങ്ങിയ നഗരങ്ങളിലെയും കൂടുതൽ കോളേജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു, കോളേജ് ജീവനക്കാർ ഹിജാബ് നിരോധിച്ചതിനെ തുടർന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
"ഇത് കഴിഞ്ഞ ആഴ്ചയാണ് തുടങ്ങിയത്. ഞങ്ങൾ ഹിജാബ് മുൻപും ധരിച്ചിരുന്നു. പുറത്തു നിന്നുള്ളവരാണ് പ്രധിഷേധക്കാർ. ഹിജാബിനു വേണ്ടി ഞങ്ങൾ സമരം തുടരുമെന്നും മുസ്‌കാൻ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.കർണ്ണാടകയിലുടനീളം ഹിജാബിന്റെ പേരിലുള്ള പ്രതിഷേധം തുടരുകയാണ്. തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കർണാടക സർക്കാർ മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.