ദന്തേവാഡ (ഛത്തിസ്ഗഢ്): ഛത്തിസ്ഗഢിലെ ബസ്തർ മേഖലയിൽ സുരക്ഷാ സംഘവുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് മാവോവാദികൾ കൊല്ലപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിൽ ചൊവ്വാഴ്ച രാവിലെ 10.30ഓടെ സുരക്ഷാ സേനയുടെ സംയുക്ത സംഘം മാവോവാദി വിരുദ്ധ നീക്കം നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് ബസ്തർ റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പി.ടി. ഐയോട് പറഞ്ഞു.
ജില്ലാ റിസർവ് ഗാർഡിലെയും സെൻട്രൽ റിസർവ് പൊലീസ് സേനയിലെയും ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. പടിഞ്ഞാറൻ ബസ്തർ മേഖലയിലെ മാവോവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത നീക്കം.
വെടിവെപ്പ് വളരെ നേരം നീണ്ടുനിന്നതായും തുടർന്ന് ഒമ്പത് മാവോ വാദികളുടെ മൃതദേഹങ്ങളും ആയുധശേഖരവും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.
ദന്തേവാഡയും ബീജാപ്പൂരും ഉൾപ്പെടെ ഏഴു ജില്ലകൾ ഉൾക്കൊള്ളുന്നതാണ് ബസ്തർ മേഖല. ഇതോടെ ഈ വർഷം ഛത്തീസ്ഗഢിൽ വിവിധ ഏറ്റുമുട്ടലുകളിലായി 154 മാവോവാദികളെ സുരക്ഷാസേന വധിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.