സാധാരണക്കാർക്കു നേരെയുള്ള ഡ്രോൺ ആക്രമണം ഭീകരപ്രവർത്തനം -മണിപ്പൂർ മുഖ്യമന്ത്രി

ഇംഫാൽ: സിവിലിയന്മാർക്ക് നേരെയുള്ള ഡ്രോൺ ആക്രമണത്തെ തീവ്രവാദ പ്രവർത്തനമെന്ന് രൂക്ഷമായി അപലപിച്ച് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്. അതിനതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ച് സിവിലിയൻ ജനതക്കു നേരെ ബോംബ് വർഷിക്കുന്നത് തീവ്രവാദ പ്രവർത്തനമാണ്. അത്തരം ഭീരുത്വം നിറഞ്ഞ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രൂക്കിലും സെൻജാം ചിരാംഗിലും നടന്ന രണ്ട് വ്യത്യസ്ത ഡ്രോൺ ബോംബ് ആക്രമണങ്ങളെ തുടർന്നാണ് സിങ്ങി​ന്‍റെ അഭിപ്രായപ്രകടനം. ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മണിപ്പൂർ സംസ്ഥാന സർക്കാർ ഇത്തരം പ്രകോപനരഹിതമായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തദ്ദേശീയ ജനതയെ ലക്ഷ്യംവെച്ചുള്ള ഇത്തരം ഭീകരതയെ നേരിടും -സിങ് പറഞ്ഞു. എല്ലാത്തരം അക്രമങ്ങളെയും അപലപിക്കുന്നു. വിദ്വേഷത്തിനും വിഭജനത്തിനും വിഘടനവാദത്തിനും എതിരെ മണിപ്പൂരിലെ ജനങ്ങൾ ഒന്നിക്കുമെന്നും സിങ് പറഞ്ഞു. ഡ്രോണുകളുടെ ഉപയോഗം സംസ്ഥാനത്ത് ‘ഹൈടെക് ആയുധങ്ങൾ’ ഉപയോഗിക്കുന്നതി​ന്‍റെ ആദ്യ ഉദാഹരണമാണെനന്നും പറഞ്ഞു.

കുട്രൂക്കിലെ ആക്രമണത്തിൽ പോലീസ് ഉടനടി പ്രതികരിച്ചതായി ഉദ്യോഗസ്ഥൻ അറിയിച്ചു. ജാഗ്രത പാലിക്കാനും അതത് ജില്ലകളിലെ എല്ലാ സേനകൾക്കും മുന്നറിയിപ്പ് നൽകാനും കേന്ദ്ര സേനയുമായി ഏകോപിപ്പിച്ച് സംയുക്ത പ്രവർത്തനങ്ങൾ നടത്താനും എല്ലാ മുതിർന്ന ഉദ്യോഗസ്ഥരോടും എല്ലാ ജില്ലാ എസ്.പിമാരോടും നിർദേശിച്ചു. തീവ്രവാദികളുടെ ഡ്രോൺ ഉപയോഗം പരിശോധിക്കാൻ മണിപ്പൂർ പോലീസ് അഞ്ചംഗ ഉന്നതതല സമിതിയും രൂപീകരിച്ചതായി പറഞ്ഞു.

Tags:    
News Summary - Manipur chief minister N Biren Singh calls drone attacks on civilian population an act of terrorism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.