കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിന് അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ്; മൂന്നു പേരെ കാണാതായി, തിരച്ചിൽ ഊർജിതം

ന്യൂഡല്‍ഹി: അറബിക്കടലില്‍ അടിയന്തര ലാന്‍ഡിങ് നടത്തി തീരസംരക്ഷണസേനയുടെ ഹെലികോപ്റ്റർ. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്ത് കടലിലാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. അതേസമയം, ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്നു പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു.

തിങ്കളാഴ്ച രാത്രിയില്‍ രക്ഷാപ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ട ഹെലികോപ്റ്ററുകളിൽ ഒന്നാണ് അടിയന്തരമായി കടലിലിറക്കിയത്. രണ്ട് പൈലറ്റുമാർ അടക്കം നാലു പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഒരാളെ രക്ഷപ്പെടുത്തി. രണ്ട് പൈലറ്റുമാർ അടക്കം മൂന്നു പേരെ കാണാതായെന്ന് തീരസംരക്ഷണ സേന അറിയിച്ചു.

എണ്ണ ടാങ്കറായ എം.ടി ഹരിലീലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നതിനിടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ജീവനക്കാര്‍ക്ക് വൈദ്യസഹായം നല്‍കാനായി ടാങ്കറിലേക്ക് പോകുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി കടലിലിറക്കേണ്ടി വന്നത്.

ഹെലികോപ്റ്റര്‍ കടലില്‍ കണ്ടെത്തിയതായും നാലു കപ്പലുകളും രണ്ടു വിമാനങ്ങളും കാണതായവര്‍ക്കായി തിരച്ചിൽ നടത്തുന്നതായും തീരസംരക്ഷണ സേന അറിയിച്ചു. 

Tags:    
News Summary - Indian Coast Guard chopper makes emergency landing in sea near Gujarat during rescue op; 3 crew missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.