ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള സ്ക്രീനിങ് പരീക്ഷയില്‍ പ്രയാസകരമായ ചോദ്യങ്ങളിട്ട് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം.സി.ഐ) തോല്പ്പിക്കുെന്നന്ന് വിദേശത്തുനിന്ന് ബിരുദമെടുത്ത ഡോക്ടര്‍മാര്‍. സംഭവത്തിൽ ഡൽഹിയിലെ എം.സി.ഐ ആസ്ഥാനത്ത് വിദേശത്തുനിന്ന് ബിരുദമെടുത്ത ഡോക്ടമാര്‍ പ്രതിഷേധിച്ചു.
പരീക്ഷയിലെ ചോദ്യങ്ങള്‍ ലളിതമായിരിക്കണമെന്നും മെഡിക്കല്‍ മേഖലയിലെ അടിസ്ഥാനകാര്യങ്ങളിലുള്ള പരിജ്ഞാനം മാത്രമേ പരിശോധിക്കാവൂ എന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലെ സ്വാശ്രയ മെഡിക്കൽ കോളജുകളെ സഹായിക്കുന്നതിനായി വിദേശ ബിരുദമെടുത്തവരെ എം.സി.ഐ പ്രയാസെപ്പടുത്തുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
സ്ക്രീനിങ് ടെസ്റ്റിൽ 50 ശതമാനം മാര്‍ക്ക് വാങ്ങുന്നവരെ മാത്രമേ വിജയിപ്പിക്കൂ എന്നതാണ് എം.സി.െഎ നിലപാട്. എന്നാല്‍, നീറ്റ് പി.ജിക്ക് എസ്.എസ്.ടി, ഒ.ബി.സി വിഭാഗത്തിന് 20 ശതമാനവും ജനറൽ വിഭാഗത്തിന് 30 ശതമാനവുമാണ് പാസ് മാര്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്. തങ്ങള്‍ക്കും 30 ശതമാനമാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. യോഗ്യത പരീക്ഷയില്‍ 2005 സെപ്റ്റംബര്‍ വരെ 76.8 ആയിരുന്നു വിജയ ശതമാനം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് 14 ശതമാനത്തിനു താഴെയാണുള്ളത്.
ഇന്ത്യയില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ വ്യാപകമായതോടെയാണ് എം.സി.ഐ ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും സമരക്കാർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.