പ്രസിഡന്‍റ് പദത്തിലേക്ക് പരിഗ‍ണിക്കുന്നവരിൽ മെട്രോമാൻ ശ്രീധരനും ഉണ്ടെന്ന് അഭ്യൂഹം

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ദിവസങ്ങൾ മാത്രം ശേഷിക്കെ എൻ.ഡി.എയുടെ സ്ഥാനാർഥി പട്ടികയിൽ മലയാളിയായ മെട്രോമാൻ ഇ. ശ്രീധരനും ഉൾപ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹം. ദേശീയ ദിനപ്പത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ എൻ.ഡി.എ വൃത്തങ്ങളിൽ നിന്ന് ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

എൻ.ഡി.എയുടെ സ്ഥാനാർഥിയെ കണ്ടെത്താൻ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായും ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവുമായുള്ള ചർച്ച തുടരുകയാണ്. പ്രസിഡന്‍റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നിയോഗിച്ചിരിക്കുന്ന മൂന്നംഗ സമിതി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്നു കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്നാഥ് സിങ്, അരുൺ ജെയ്റ്റ്ലി എന്നിവരാണ് രാഷ്ട്രപതി സ്ഥാനാർഥിത്വത്തെക്കുറിച്ച് തീരുമാനിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന സമിതിയിലുള്ളവർ.

കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ ഇ.ശ്രീധരന് സ്ഥാനം നൽകാതിരുന്നത് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ ശ്രീധരനുണ്ടായിരുന്നെങ്കിലും, സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തിന്‍റെ പേരുൾപ്പെടെ വെട്ടുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ്  ശ്രീധരനെയും പ്രതിപക്ഷനേതാവിനെയും ഉൾപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നൽകിയത്.

Tags:    
News Summary - Former Delhi Metro chief E Sreedharan as NDA’s nominee for Presidential poll?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.