ഗുവാഹതി: മഹാത്മ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ അസമിലെ പ്രമുഖ ബംഗാളി ദിനപത്രത്തിന്റെ മുൻ എഡിറ്റർ അതിൻ ദാസ് അറസ്റ്റിൽ. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.
കോൺഗ്രസ് നേതാവ് ശംസുദ്ദീൻ ബർലാസ്കർ ഹൈലാകാന്തി സദർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കച്ചാർ ജില്ലയിലെ സിൽചാറിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 14ന് വിഭജന ഭയാനകത അനുസ്മരണ ദിനം എന്നപേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇയാൾ മോശം പരാമർശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.