ശ്രീനഗർ: ജമ്മുകാശ്മീരിൽ പ്രശ്നങ്ങൾ അനുദിനം വഷളായി കൊണ്ടിരിക്കുന്നതിനിടെ ജമ്മുകാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിെയ രാജിക്കാണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള രംഗത്തെത്തി. ജമ്മുകാശ്മീരിൽ സ്കുളുകൾ കത്തിച്ച സംഭവത്തിലാണ് വിമർശനവുമായി മുൻ മുഖ്യമന്ത്രി രംഗെതത്തിയത്.
കശ്മീരിലെ ഇന്നത്തെ അവ്സഥക്ക് കാരണം ഇൗ സർക്കാരാണ്. അതിനാൽ തന്നെ മെഹബൂബ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണം.സ്കൂളുകൾ കത്തിച്ച സംഭവത്തിനു പിന്നിൽ വ്യക്തമായ പ്രൊപ്പഗൻഡയുണ്ട്.സ്കൂൾ കത്തിച്ച സംഭവത്തിലുൾപ്പെട്ടവരുടെ പേരുകൾ ബന്ധപ്പെട്ടവർക്ക് നൽകി എന്ന് മുഫ്തി പറയുന്നുണ്ടെങ്കിലും യാതൊരു നടപടിയും എടുത്തു കാണുന്നില്ല- ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
അതിനിടെ സ്കൂൾ കത്തിച്ച സംഭവം ഉടൻതന്നെ പരിഹരിക്കാൻ സർക്കാറിനും വില്ലേജ് എഡ്യൂക്കേഷൻ കമ്മിറ്റിക്കും ജമ്മുകാശ്മീർ ഹൈക്കോടതി നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.