മംഗളൂരു: കർണാടക സർക്കാരിന്റെ പുതിയ സംവരണ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് തുടക്കം.ബഞ്ചാറ,കൊറജ,കൊറമ, ഭൂമി സമുദായങ്ങൾ മുൻമുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയുടെ വീടിന് നേരെ കല്ലെറിഞ്ഞു.സംഘർഷം പടരുന്ന സാഹചര്യത്തിൽ ഷിക്കാരിപുരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പട്ടിക ജാതി വിഭാഗങ്ങളിലെ ഉപജാതികൾക്ക് സംവരണം ഏർപ്പെടുത്തിയതിരെ ഷിവമോഗ്ഗ ഷിക്കാരിപ്പുര താലൂക്ക് ഓഫീസ് (മിനി സൗധ) പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തിയ സമുദായ പ്രവർത്തകരാണ് യദ്യൂരപ്പയുടെ വീടിന് നേരെ തിരിഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർക്ക് എതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാർ മുഖ്യമന്ത്രി ഉൾപ്പെടെ ബിജെപി നേതാക്കളുടെ പടങ്ങൾ കത്തിച്ചു. അക്രമത്തിൽ പൊലീസുകാർക്ക് പരുക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.