ഭോപാൽ: മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ബാബുലാൽ ഗൗർ(89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം ഏറെ കാലമായി ചികിത്സ യിലായിരുന്നു. ഹൃദയസ്തംഭനം മൂലം ഭോപാലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മുതിർന്ന ബി.ജെ.പി നേതാവായ ബാബുലാൽ ഗൗർ 2004 മുതൽ 2005 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. തൻെറ മണ്ഡലമായ ഗോവിന്ദപുരയിൽ നിന്ന് അദ്ദേഹം പത്ത് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1930 ജൂൺ രണ്ടിന് ഉത്തർപ്രദേശിലെ പ്രതാപ്ഘട്ടിലായിരുന്നു ജനനം. തൊഴിലാളി സംഘടനാ നേതാവായാണ് രാഷ്്ട്രീയ രംഗത്ത് സജീവമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.