ഇംഫാൽ: കോൺഗ്ര് നേതാവും മണിപ്പൂർ മുൻ മുഖ്യമന്ത്രിയെയുമായ ഒക്റാം ഇബോബി സിങിനു പിറകെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇബോബിക്കെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് മണിപ്പൂർ ഹൈകോടതി ചീഫ് ജസ്റ്റിസ് രാമലിംഗം സുധാകർ വീഡിയോ കോൺഫറൻസിംഗിലൂടെ ജാമ്യാപേക്ഷ പരിഗണിച്ചു. നവംബർ 25 ന് കോടതി വീണ്ടും പരിഗണിക്കും.
ഇബോബി നവംബർ 12നാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. മണിപ്പൂർ ഡെവലപ്മെൻറ് സൊസൈറ്റി (എം.ഡി.എസ്) മുൻ പ്രൊജക്ട് ഡയറക്ടർ വൈ നിങ്‌തെം, മുൻ ചീഫ് സെക്രട്ടറിമാരായ ഡി.എസ് പൂനിയ, പി.സി ലോംകുങ്ക, ഓ നബാകിഷോർ എന്നിവരും കേസിൽ പ്രതികളാകുമെന്നാണ് സൂചന.
കേസ് അന്വേഷിച്ച സി.ബി.ഐയിൽ നിന്ന് ഇ.ഡി രേഖകൾ തേടിയിട്ടുണ്ട്. 2019 നവംബർ 20 നായിരുന്നു ഇവർക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.ഇബോബി എം.ഡി.എസ് ചെയർമാനായി പ്രവർത്തിക്കുമ്പോൾ മറ്റു പ്രതികളുമായി ചേർന്ന് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.