Representative Image

വിമാനത്തിൽ ലഭിച്ചത് ഡേറ്റ് കഴിഞ്ഞ ഭക്ഷണം; ഖേദം പ്രകടിപ്പിച്ച് കമ്പനി

ന്യൂഡൽഹി: എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണ പാക്കറ്റാണ് തനിക്ക് ലഭിച്ചതെന്ന് പരാതിയുമായി ആകാശ എയറിലെ യാത്രക്കാരൻ. ക്യു.പി 1883 ഗൊരഖ്പൂർ-ബെംഗളൂരു വിമാനത്തിലാണ് സംഭവം. വിമാനക്കമ്പനിയിൽ അറിയിച്ച് പരാതിപ്പെട്ടതോടെ, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എയർലൈൻ അറിയിച്ചു.

സമൂഹമാധ്യമത്തിലാണ് യാത്രക്കാരൻ ഇക്കാര്യം ആദ്യം ഉന്നയിച്ചത്. ഇത് ശ്രദ്ധയിൽപെട്ട ആകാശ എയർ പിഴവ് സമ്മതിച്ചു. ഏതാനും യാത്രക്കാർക്ക് ‘പ്രാഥമിക അന്വേഷണത്തിൽ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത റിഫ്രഷ്‌മെന്‍റുകൾ അശ്രദ്ധമായി വിതരണം ചെയ്തതായി തെളിഞ്ഞു’ എന്ന് മറുപടി നൽകി. തുടർന്ന് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഞങ്ങൾ ബന്ധപ്പെട്ട യാത്രക്കാരുമായി ആശയവിനിമയം നടത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വിശദമായ അന്വേഷണം നടത്തുകയാണ് -എന്നും എയർലൈൻ അറിയിച്ചു.

Tags:    
News Summary - Akasa Air passenger complains about food packets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.