ന്യൂഡൽഹി: റായ്പൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ നാല് സി.ആർ.പി.എഫ് ജവാൻമാർക്ക് പരിക്ക്. ഡിറ്റണേറ്റർ ട്രെയിനിലേക്ക് മാറ്റുന്നതിനിടെ അബദ്ധത്തിൽ താഴെ വീണാണ് സ്ഫോടനമുണ്ടായത്. ശനിയാഴ്ച രാവിലെ 6.30നാണ് സംഭവം.
ജമ്മുവിലേക്കുള്ള ട്രെയിനിൽ പുറപ്പെട്ട 122 ബറ്റാലിയൻ സി.ആർ.പി.എഫ് ജവാൻമാർക്കാണ് പരിക്കേറ്റത്. ട്രെയിൻ പുറപ്പെടാൻ ഒരുങ്ങുന്ന സമയത്ത് സ്ഫോടകവസ്തുവുള്ള ഒരു ബോക്സ് അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ ആശുപ്രതിയിൽ പ്രവേശിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു.
ഹെഡ്കോൺസ്റ്റബിൾ വികാസ് ചൗഹാനാണ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റ് മൂന്ന് പേർക്ക് നിസാര പരിക്കുകളാണ് ഉള്ളത്. മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഡിസ്ചാർജ് ചെയ്തുവെന്ന് സി.ആർ.പി.എഫ് അറിയിച്ചു. മുതിർന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. സംഭവത്തിൽ സി.ആർ.പി.എഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.