ഗുരുഗ്രാം: അമിത വേഗതയിൽ വന്ന ട്രക്ക് കാറിലിടിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉൾപ്പെടെ നാലു പേർ മരിച്ചു. സതാക്ഷി (26), പ്രിഷ (2), പരി (9 മാസം), വിദാൻഷ് (6 മാസം) എന്നിവരാണ് മരിച്ചത്. നാലു പേർക്ക് പരിക്കേറ്റു. പുലർച്ചെ 12.15 ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിൽ ജാർസ ചൗക്കിന് സമീപം മേൽപ്പാലത്തിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ പ്രതിയായ ഡ്രൈവർ രക്ഷപ്പെട്ടു.
രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ആറ് കുട്ടികളും അടങ്ങുന്ന കുടുംബം ഗാസിയാബാദിൽ നിന്ന് കാറിൽ ഭിവാദിയിലെ ബാബ മോഹൻ റാം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. യാത്രാമധ്യേ പഞ്ചറായ ടയർ മാറ്റുന്നതിനിടെ സ്ത്രീകളും കുട്ടികളും കാറിൽ നിന്ന് പുറത്തിറങ്ങി. ഈ സമയത്ത് അമിതവേഗതയിലെത്തിയ ട്രക്ക് പിന്നിൽ നിന്ന് ഇടിക്കുകയാണ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഗുരുതര പരിക്കേറ്റവരെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്.
ട്രക്ക് കസ്റ്റഡിയിലെടുത്തെന്നും ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഉന്നത ഉദ്യോഗസ്ഥൻ സുരേന്ദർ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.