ബി.ജെ.പിയിൽ പോയ ബി.ജെ.ഡി എം.എൽ.എമാരെ പുറത്താക്കാൻ നീക്കം; കാരണം കാണിക്കൽ നോട്ടീസ് നൽകി

ഭുവനേശ്വർ: ബി.ജെ.പിയിൽ പോയ നാല് ബിജു ജനതാദൾ (ബി.ജെ.ഡി) എം.എൽ.എമാർക്ക് കാരണംകാണിക്കൽ നോട്ടീസ്. നിമാപഡ എം.എൽ.എ സമീർ രഞ്ജൻ ദാസ്, ഹിൻഡോൾ എം.എൽ.എ സിമറാണി നായക്, അത്തമല്ലിക് എം.എൽ.എ രമേശ് സായ്, സോറോ എം.എൽ.എ പരശുറാം ധാദ എന്നിവർക്കാണ് നിയമസഭ സെക്രട്ടറി നോട്ടീസ് നൽകിയത്.

നിയമസഭാംഗത്വം റദ്ദാക്കാത്തിരിക്കാൻ എം.എൽ.എമാർ മേയ് 27ന് മുമ്പ് വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് നാല് എം.എൽ.എമാരും പാർട്ടി അംഗത്വം രാജിവെച്ചത്.

നേരത്തെ, രണ്ട് ബി.ജെ.ഡി എം.എൽ.എമാരുടെ നിയമസഭാംഗത്വം ഒഡീഷ നിയമസഭ റദ്ദാക്കിയിരുന്നു. പാർട്ടിയിൽ നിന്ന് രാജിവെച്ച ജയദേവ് എം.എൽ.എ അരവിന്ദ ദാലി, തെൽകോയ് എം.എൽ.എ പ്രേമാനന്ദ നായക് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

Tags:    
News Summary - Four MLAs in Odisha have been issued showcause notice by the State Assembly after they switched parties from BJD to BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.