നാലു സ്കൂൾ ബസുകൾ കൂട്ടിയിടിച്ചു; വിദ്യാർഥികളടക്കം 29 പേർക്ക് പരിക്ക്

ന്യൂഡൽഹി: നാലു സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികളടക്കം 29 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിനു സമീപമായിരുന്നു അപകടം. സ്കൂൾ ബസുകൾക്കൊപ്പം ഓട്ടോറിക്ഷയും സ്കൂട്ടറും കാറും അപകടത്തിൽപെട്ടതായി പൊലീസ് പറഞ്ഞു.

25 സ്കൂൾ കുട്ടികൾക്കും 3 സ്കൂൾ ജീവനക്കാർക്കും റോഡിൽ നിന്ന ഒരാൾക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. നാല് സ്കൂൾ ബസുകളിലായി 216 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Four school buses collide-29 people including students were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.