മുംബൈ: മഴ നനയാതിരിക്കാൻ പാർട്ടി ഓഫീസിനു മുന്നിൽ നിന്നതിന് ഡെലിവറി ബോയിയെ ക്രൂരമായി മര്ദിച്ചനാല് ശിവസേന പ്രവര്‍ത്തകരെ മഹാരാഷ്ട്രയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച മുംബൈയിലെ കണ്ഡിവാലിയിലെ പൊയ്സറില് വച്ചാണ് ഡെലിവറി ബോയ്ക്ക് നേരെ അക്രമം നടന്നത്.
രാഹുല്‍ ശര്‍മ എന്ന ജയ്ഹിന്ദ് ചൗള്‍ നിവാസിക്കാണ് ക്രൂരമായി മര്‍ദനമേറ്റത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാനാനാണ് രാഹുല്‍ പൊയ്സറില് എത്തിയത്. മഴയെ തുടര്‍ന്ന് ശിവസേനയുടെ ഓഫീസിനു മുന്നിലുള്ള ഒഴിഞ്ഞ സ്ഥലത്ത് മഴ നനയാതിരിക്കാന്‍ രാഹുല്‍ കയറി നിന്നു.
ആ സമയം ഇതുവഴി വന്ന ശിവസേന പ്രവര്ത്തകന് ചന്ദ്രകാന്തും രാഹുലും തമ്മിൽ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ എത്തിയ അഞ്ച് പേരും ചേര്‍ന്ന് രാഹുലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
രാഹുലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിൽ പങ്കാളികളായ രണ്ടു പേരെകൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.