ഇന്ത്യൻ ജനതയോടൊപ്പം; എന്ത്​ സഹായവും നൽകാൻ തയാറെന്ന്​ ഇമാനുവൽ മാക്രോൺ

പാരീസ്​: കോവിഡിൽ വലയുന്ന ഇന്ത്യക്ക്​ എന്ത്​ സഹായവും നൽകാൻ തയാറാണെന്ന്​ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവൽ മാക്രോൺ. ട്വിറ്ററിലൂടെയാണ്​ ​ഇന്ത്യൻ ജനതക്കൊപ്പമാണെന്ന്​ മാക്രോൺ അറിയിച്ചത്​.

കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്​ എല്ലാ സഹായവും നൽകും. പോരാട്ടത്തിൽ ഇന്ത്യൻ ജനതക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഈ പോരാട്ടത്തിൽ ഫ്രാൻസ്​ നിങ്ങളോടൊപ്പമുണ്ടാക്കും. എന്ത്​ സഹായത്തിനും ഞങ്ങൾ തയാറാണ്​ -ഇമാനുവൽ മാ​ക്രോൺപറഞ്ഞു. ഫ്രഞ്ച്​ അംബാസിഡർ ഇമാനുവൽ ലെനിനാണ്​ മാക്രോണിന്‍റെ പ്രസ്​താവന ട്വീറ്റ്​ ചെയ്​തത്​.

നേരത്തെ ചൈനയും ഇന്ത്യക്ക്​ സഹായം വാഗ്​ദാനം ചെയ്​ത്​ രംഗത്തെത്തിയിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഓക്​സിജന്​ രാജ്യത്ത്​ വലിയ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. ഓക്​സിജൻ ലഭിക്കാതെ നിരവധി പേരാണ്​ രാജ്യത്ത്​ മരിക്കുന്നത്​.

Tags:    
News Summary - France stands ready to provide support to India amid COVID-19, says Macron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.