എ.ടി.എമ്മിൽ പണം പിൻവലിക്കുന്നതിന്‍റെ പരിധി മൂന്നാക്കി കുറക്കണമെന്ന് ബാങ്കുകൾ

ന്യൂഡല്‍ഹി: എ.ടി.എമ്മില്‍നിന്ന് സൗജന്യമായി പണം പിന്‍വലിക്കുന്നതിന്റെ പ്രതിമാസ പരിധി മൂന്ന് തവണയാക്കി കുറക്കണമെന്ന് ബാങ്കുകൾ. ബജറ്റിനു മുമ്പായി ധനമന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബാങ്കുകള്‍ ഈ നിർദേശം മുന്നോട്ടുവെച്ചത്. പ്രതിമാസം നിലവില്‍ അഞ്ച് എ.ടി.എം ഇടപാടുകളാണ് സൗജന്യമായുള്ളത്. അഞ്ചിൽ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഓരോതവണയും 20 രൂപയും സര്‍വീസ് ടാക്‌സും നല്‍കണം.

ഇപ്പോൾ മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകൾ മാത്രമേ സൗജന്യമായി നൽകുന്നുള്ളൂ. ഈ മാതൃകയിൽ  ഗ്രാമങ്ങളിലും മൂന്ന് സൗജന്യ ഇടപാടുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് ബാങ്ക് അധികൃതര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.

Tags:    
News Summary - Free ATMs transactions may minimise as three

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.