ന്യൂഡൽഹി: വനിതകൾക്ക് ഡൽഹി മെട്രോയിൽ സൗജന്യയാത്ര അനുവദിക്കാനുള്ള ആം ആദ്മി പാർട്ടി സർക്കാറിെൻറ നീക്കത്ത ിൽ രൂക്ഷ വിമർശനവുമായി സുപ്രീംേകാടതി. സൗജന്യയാത്ര അനുവദിക്കുന്നത് ഡൽഹി മെട്രോയെ നഷ്ടത്തിലാക്കും. കോടതി ക്ക് അധികാരമില്ലെന്ന് കരുതരുതെന്നും സർക്കാർ സൗജന്യയാത്ര അനുവദിക്കുകയാണെങ്കിൽ തടയുമെന്നും ജസ്റ്റിസ് അരുൺ മിശ്ര വാക്കാൽ പരാമർശിച്ചു.
ജനങ്ങളോട് മുഖസ്തുതി പറയിപ്പിക്കേണ്ടത് പൊതുപണം ഉപയോഗിച്ചിട്ടാവരുതെന്നും കോടതി വ്യക്തമാക്കി. ഡൽഹിയിൽ പൊതുഗതാഗതം സ്ത്രീകൾക്ക് സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജൂണിലാണ് പ്രഖ്യാപിച്ചത്.
എന്നാൽ, ഡൽഹി സർക്കാർ നീക്കത്തിനെതിരെ കേന്ദ്രവും ബി.ജെ.പി ഘടകവും നേരത്തേ രംഗത്തുവന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കെജ്രിവാൾ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണെന്നാണ് ബി.ജെ.പി ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.