ന്യൂഡൽഹി: ജോഷിമഠിന് സമീപമുള്ള ബദരീനാഥ് ഹൈവേയിൽ വിള്ളലുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഹിമാലയൻ ക്ഷേത്രങ്ങളിലേക്കുള്ള പ്രധാന ഹൈവേയിലാണ് വിള്ളൽ കണ്ടെത്തിയത്. ഇത് വഴിയുള്ള ചാർധാം യാത്ര ഏപ്രിലിൽ ആരംഭിക്കാനിരിക്കെ വിള്ളൽ കണ്ടെത്തിയത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ചാർധാം യാത്ര സീസണിൽ ജോഷിമഠിൽ നിന്നും തീർഥാടകരെ കൊണ്ടു പോകുന്നതിന് ഈ റോഡാണ് ഉപയോഗിച്ചിരുന്നത്. അഞ്ച് സ്ഥലങ്ങളിലാണ് വിള്ളലുകൾ കണ്ടെത്തിയത്. വിള്ളലുകൾ പരിശോധിച്ച് സംരക്ഷണ നടപടികൾ സ്വീകരിക്കുന്നതിന് ബോർഡർ റോഡ്സ് ഓർഗനൈസേഷന് സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ശീതകാല അവധിക്ക് ശേഷം ചാർധാം യാത്രക്കായി നാല് ഹിമാലയൻ ക്ഷേത്രങ്ങൾ ഏപ്രിൽ 27ന് തുറക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കേദാർനാഥ് ഏപ്രിൽ 25 നും, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഏപ്രിൽ 22നുമാണ് തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.