യുവതിയെ സുഹൃത്ത്​ ബലാത്​സംഗം ചെയ്​തശേഷം​ കെട്ടിടത്തി​​െൻറ നാലാം നിലയിൽ നിന്ന്​ തള്ളിയിട്ടു

ന്യൂഡൽഹി: യുവതിയെ ബലാത്​സംഗം ചെയ്​ത ശേഷം പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തി​​െൻറ നാലാം നിലയിൽ നിന്ന്​ തള്ളിയിട്ടു. ഡൽഹിയിലെ ബെഗാംപൂരിയലാണ്​ സംഭവം. 20കാരിയായ യുവതിയെ സുഹൃത്താണ്​ ബലാത്​സംഗം ചെയ്​തതെന്ന്​ പൊലീസ്​ പറഞ്ഞു. 

സിറ്റിയിലെ ഒരു ഫൈവ്​ സ്​റ്റാർ ഹോട്ടലിൽ അസിസ്​റ്റൻറ്​ ഷെഫാണ്​ യുവതി. ബലാത്​സംഗത്തെ എതിർക്കുകയും പൊലീസിൽ അറിയിക്കകുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തതിനാണ്​ യുവതിയെ കെട്ടിടത്തിനു മുകളിൽ നിന്ന്​ തള്ളിയിട്ടത്​. ഗുരുതര പരിക്കേറ്റ യുവതി രോഹിണിയിലെ ബാബ സാഹേബ്​ അംബേദ്​കർ ആശുപത്രിയിൽ ചികിത്​സയിലാണ്​. 

മറ്റൊരു ​ഫൈസ്​ സ്​റ്റാർ ഹോട്ടലിൽ ജോലിചെയ്യുന്ന 24കാരനെ പൊലസ്​ അറസ്​റ്റ് ​ചെയ്​തിട്ടുണ്ട്​. ബലാത്​സംഗം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ്​ ഇയാൾക്കെതിരെ ചുമത്തിയത്​. 

ആഗസ്​ത്​ 10ന്​ രാത്രി 11ഒാടു കൂടിയാണ്​ സംഭവം. മുൻപ്​ ഇരുവരും സഹപ്രവർത്തകരായിരുന്നു​. ത​​െൻറ അച്ഛൻ താമസിക്കുന്ന വീ​ട്ടി​േലക്ക്​ എന്നു പറഞ്ഞ്​ സുഹൃത്ത്​ പെൺകുട്ടിയെ വാഹനത്തിൽ കയറ്റി മ​െറ്റാരു​ കെട്ടിടത്തിലേക്ക്​ കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തെ എതിർക്കുകയും പൊലീസിനെ അറിയിക്കുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​ത പെൺകുട്ടിയെ ഇയാൾ കെട്ടിടത്തി​​െൻറ ബാൽകണിയിൽ നിന്ന്​ താ​​േ​ഴക്ക്​ തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉപേക്ഷിച്ച്​ ഇയാൾ കടന്നു പോയി. യുവതിയുടെ നിലവിളി കേട്ട്​ എത്തിയ പരിസരവാസികളാണ്​ഇവരെ ആശുപത്രിയിലെത്തിക്കുന്നത്​. തലക്ക്​ ഗുരുതര പരിക്കേറ്റ യുവതി രണ്ടു ദിവസത്തോളം അബോധാവസ്​ഥയിലായിരുന്നു. 
 

Tags:    
News Summary - Friend rapes woman, throws off building - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.