ന്യൂഡൽഹി: ഇന്ന് നമുക്ക് വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന സ്ഥിരതയുള്ള, ഭയപ്പാടില്ലാത്ത, നിശ്ചയ ദാർഢ്യമുള്ള സർക്കാർ ഉണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്റിന്റെ ബജറ്റ് സെഷനെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യയുടെ ആത്മവിശ്വാസം വളരെ വലുതാണ്. ലോകം മുഴുവൻ വിവിധ കോണുകളിലൂടെ നമ്മുടെ രാജ്യത്തെ നിരീക്ഷിക്കുകയാണ്. ലോകത്തിലെ പല പ്രശ്നങ്ങൾക്കും ഇന്ത്യ പരിഹാരം നിർദേശിക്കുന്നു.
തീവ്രവാദത്തിനെതിരൊയ ശക്തമായ നടപടിയായ മിന്നലാക്രമണം മുതൽ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 അസാധുവാക്കുക, മുത്തലാഖ് റദ്ദാക്കുക തുടങ്ങിയവയെല്ലാം സർക്കാറിന്റെ നിശ്ചയ ദാർഢ്യത്തിന്റെ രേഖകളാണെന്നും മുർമു പറഞ്ഞു.
നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് രാഷ്ട്രപതി പാർലമെന്റിനെ അഭിസംബോധന ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.