ന്യൂഡൽഹി: ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ചൈനീസ് സൈനികരുമായുള്ള സംഘർഷത്തിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീർ ചക്ര നൽകി ആദരം.
തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയായ സന്തോഷ് ബാബു 16 ബിഹാർ റജിമെൻറിെൻറ കമാൻഡിങ് ഓഫിസറായിരുന്നു. 2020 ജൂൺ 15ന് രാത്രി ഗൽവാൻ താഴ്വരയില് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തിലാണ് സന്തോഷ് ബാബുവടക്കമുള്ള 20 സൈനികർ വീരമൃത്യു വരിച്ചത്. യുദ്ധകാലത്തെ ധീരതക്ക് നൽകുന്ന രണ്ടാമത്തെ വലിയ സൈനിക പുരസ്കാരമാണ് മഹാവീർ ചക്ര.
കശ്മീരിൽ പാക്ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുബേദാർ സഞ്ജീവ് കുമാറിന് മരണാനന്തര ബഹുമതിയായി കീർത്തിചക്ര സമ്മാനിച്ചു.
19 പേർക്കാണ് പരം വിശിഷ്ട് സേവാ മെഡൽ നൽകിയത്. നാലുപേർ ഉത്തം യുദ്ധ സേവാ മെഡലിന് അർഹരായി. ലഫ്. ജനറലുമാരായ തീർത്തല സുബ്രഹ്മണ്യൻ അനന്ദ നാരായണൻ, ഹരിമോഹൻ അയ്യർ, മേജർ ജനറൽമാരായ കെ. നാരായണൻ, പ്രവീൺ കുമാർ എന്നിവരടക്കം 31 പേർക്ക് അതി വിശിഷ്ട സേവ മെഡൽ ലഭിച്ചു. ഗൽവാൻ ആക്രമണത്തിൽ വീരമൃത്യു വരിച്ച ഹവീൽദാർ കെ. പളനിയടക്കം അഞ്ചുപേർക്ക് മരണാനന്തര ബഹുമതിയായി വീര ചക്ര നൽകി ആദരിച്ചു.
ഹന്ദ്വാര ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ അനൂജ് സൂദ് അടക്കം മൂന്നു പേർക്ക് ശൗര്യ ചക്രയും 11 സൈനികർക്ക് യുദ്ധ സേവ മെഡലും സമ്മാനിച്ചു. ഹന്ദ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ അശുതോഷ് ശർമയടക്കം നാലുപേർക്ക് ബാർ ടു സേവാ മെഡലും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.