ന്യൂഡൽഹി: രാഹുൽഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഗാന്ധിമാരും വാദ്രമാരും അഴിമതിയുടെ ‘ഫാമിലി പാക്കേജ്’ ആണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ചില മാധ്യമവാർത്തകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിന െതിരെ സ്മൃതിയുടെ കടന്നാക്രമണം. റോബർട്ട് വാദ്ര ഭൂമി കുംഭകോണത്തിെൻറ ഒരു ഭാഗം മാത്രമാണെന്നും പിടിച്ചെടുത്ത രേഖകൾ ഇതാണ് തെളിയിക്കുന്നതതെന്നും സ്മൃതി ഇറാനി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
രാഹുൽഗാന്ധിയും ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. അഴിമതിയുടെ യഥാർഥ മുഖമാണ് രാഹുൽഗാന്ധിയുടേത്. ഇക്കാര്യങ്ങൾ രാഹുൽ വാർത്താസമ്മേളനം വിളിച്ചുചേർത്ത് വിശദീകരിക്കണമെന്നും സഞ്ജയ് ഭണ്ഡാരിയുമായുള്ള ബന്ധത്തെ കുറിച്ച് വ്യക്തമാക്കണമെന്നും സ്മൃതി പറഞ്ഞു.
കോൺഗ്രസ് കഴിഞ്ഞ 70 വർഷത്തോളമായി അഴിമതി മാത്രമാണ് രാജ്യത്തിന് നൽകിയത്. ഗാന്ധി-വാദ്ര കുടുംബം രാജ്യത്തെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.