ഗംഗയും യമുനയും വ്യക്​തികളല്ല; വെറും നദികൾ മാത്ര​മെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: ഗംഗയും യമുനയും വ്യക്​തികളല്ല വെറും നദികൾ മാത്രമെന്ന്​ സുപ്രീംകോടതി. മനുഷ്യർക്ക്​ നൽകുന്ന ​അതേ പദവി ഗംഗക്കും യമുനക്കും നൽകികൊണ്ടുള്ള ഉത്തരാഖണ്ഡ്​ ഹൈകോടതി വിധി റദ്ദാക്കിയാണ്​ സുപ്രീംകോടതി പുതിയ ഉത്തരവ്​ പുറത്തിറക്കിയത്​. 

മാർച്ച്​ 20നാണ്​ ഉത്തരാഖണ്ഡ്​ ഹൈകോടതി ഗംഗ, യമുന എന്നീ നദികൾക്ക്​ മനുഷ്യർക്ക്​ ലഭിക്കുന്ന നിയമപരമായ അവകാശങ്ങൾ നൽകികൊണ്ട്​ നിർദ്ദേശം പുറത്തിറക്കിയത്​. പുതിയ ഉത്തരവി​​​​​െൻറ അടിസ്ഥാനത്തിൽ നദികളെ മലിനമാക്കിയാൽ മനുഷ്യർക്കെതിരായ അതിക്രമത്തി​​​​​െൻറ പരിധിയിൽ അത്​ വരികയും അതിനനുസരിച്ചുള്ള ശിക്ഷ ലഭിക്കുകയും ചെയ്യു

നിയമപരമായി നദികളുടെ അവകാശത്തെ സംബന്ധിച്ചായിരുന്ന പ്രധാനമായും സുപ്രീംകോടതിയിൽ വാദങ്ങളുയർന്നത്​. ഇരു നദികളും വൃത്തിയാക്കാനായി പണം ചെലവഴിക്കുന്നതിനെതിരെ ഗ്രീൻ ട്രിബ്യൂണലും നേരത്തെ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Ganga, Yamuna lose living entity status– india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.