ലഖ്നോ: ഉത്തർപ്രദേശിൽ കൂട്ടബാലത്സംഗത്തിനിരയായ 17കാരിയെയും മാതാവിനെയും ജാമ്യത്തിലിറങ്ങിയ പ്രതി ട്രാക്ടർ ഇടിപ്പിച്ച് കൊലപ്പെടുത്തി. കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം. 35കാരനായ പ്രതി യഷ്വീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഇളയ സഹോദരനെയും കൊലപാതകകേസിൽ പ്രതിചേർത്തു.
വർഷങ്ങൾ നീണ്ട കുടുംബവൈരാഗ്യമാണ് പ്രശ്നങ്ങളുടെ തുടക്കം. 2016 ൽ സാമ്പത്തിക തർക്കത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ്, യഷ്വീറിെൻറ പിതാവിനെ കൊലപ്പെടുത്തുകയും ജയിലിൽ പോകുകയും ചെയ്തു. രണ്ടുമാസങ്ങൾക്ക് ശേഷം അന്ന് 13 വയസുണ്ടായിരുന്ന പെൺകുട്ടിയെ യഷ്വീർ തട്ടികൊണ്ടുപോകുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി. മൂന്നുപേർ ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായി കുട്ടി പൊലീസിനോട് പറയുകയും പരാതി നൽകുകയുമായിരുന്നു. പോക്സോ നിയമപ്രകാരം യഷ്വീറിനും മറ്റു രണ്ടുപേർക്കും കോടതി ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തു.
നാലുവർഷങ്ങൾക്ക് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി പെൺകുട്ടിയെയും മാതാവിനെയും കൊലപ്പെടുത്താൻ തീരുമാനിച്ചു. മാർക്കറ്റിലേക്ക് പോകുംവഴി പെൺകുട്ടിയെയും മാതാവിനെയും ട്രാക്ടർ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ട്രാക്ടർ ഉേപക്ഷിച്ച് കടന്നുകളഞ്ഞ ഇയാെള പിന്നീട് പിടികൂടിയതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.