ന്യൂഡൽഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സി.സി.ടി.വി, വിഡിയോ ദൃശ്യങ്ങളുടെ ദുരുപയോഗം തടയാൻ ഇലക്ട്രോണിക് റെക്കോഡുകൾ പൊതുജനം പരിശോധിക്കുന്നത് തടയുന്ന വ്യവസ്ഥയുമായി കേന്ദ്രം. തെരഞ്ഞെടുപ്പ് കമീഷന്റെ ശിപാർശ പ്രകാരമാണ് നിയമ മന്ത്രാലയം തെരഞ്ഞെടുപ്പ് ചട്ടത്തിലെ 93(2)(എ) വ്യവസ്ഥ പരിഷ്കരിച്ചത്.
93ാം ചട്ടപ്രകാരം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനത്തിന് പരിശോധിക്കാം. ഇത് ഏതുതരം രേഖകൾ എന്ന് വ്യക്തമാക്കാത്തതിനാൽ നിലവിൽ വിഡിയോ റെക്കോഡുകളും പരിശോധിക്കാം. അത് തടയലാണ് ലക്ഷ്യം.
നിലവിലുള്ള തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സി.സി.ടി.വി കാമറ, വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ, സ്ഥാനാർഥിയുടെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന കാലത്തെ വിഡിയോ റെക്കോഡിങ്ങുകൾ തുടങ്ങിയവ വന്നിരുന്നില്ല. ഇത്തരം റെക്കോഡുകൾ പൊതുജനം, നിയമപ്രകാരം തേടിയുന്ന സാഹചര്യമുണ്ടായിരുന്നു.
ഈ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ചട്ട ഭേദഗതി. പോളിങ് സ്റ്റേഷനിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ വോട്ടിങ്ങിന്റെ രഹസ്യസ്വഭാവത്തെയും ബാധിച്ചേക്കാം.
അത് തടയാനാണ് ലഭ്യമാകുന്നത് പേപ്പറുകൾ മാത്രം എന്ന നിലക്കുള്ള ഭാഗം നിയമത്തിൽ ഉൾപ്പെടുത്തിയത്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ വാദങ്ങൾക്കായി ദൃശ്യങ്ങൾ നിർമിക്കാനും ഇത് പുറത്തുനൽകുന്നതുമൂലം കാരണമായേക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.