ബംഗളൂരു: ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കൽ, ഗവേഷണ-പരീക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സഹകരണത്തിനായി യൂറോപ്യൻ സ്പേസ് ഏജൻസിയുമായി (ഇ.എസ്.എ) കരാറൊപ്പിട്ട് ഐ.എസ്.ആർ.ഒ. ഇ.എസ്.എ ഡയറക്ടർ ജനറൽ ഡോ. ജോസഫ് അഷ്ബാച്ചറും ഐ. എസ്.ആർ.ഒ ചെയർമാനും സെക്രട്ടറിയുമായ ഡോ. എസ് സോമനാഥുമാണ് കരാറൊപ്പിട്ടത്.
ബഹിരാകാശ പര്യവേക്ഷണത്തിന് ഒരുമിച്ചുള്ള പ്രവർത്തനങ്ങൾക്ക് ചട്ടക്കൂടുണ്ടാക്കാനും ബഹിരാകാശ യാത്രപരിശീലനം, ഗവേഷണം തുടങ്ങിയവക്കായി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൗകര്യങ്ങൾ ഉപയോഗിക്കൽ, ബയോമെഡിക്കൽ ഗവേഷണങ്ങൾ തുടങ്ങിയവക്ക് ഈ കരാർ സഹായകമാവുമെന്ന് ഐ.എസ്.ആർ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.