വാഷിങ്ടൺ: പത്രപ്രവർത്തകയായ ഗൗരി ലേങ്കഷിെൻറ കൊലപാതകം ഒരു ദുരന്തമാണെന്ന് അമേരിക്ക. യു.എസ് കോൺഗ്രസ് ഉപസമിതിയെ അഭിസംബോധന ചെയ്യവെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റൻറ് സെക്രട്ടറി ആലീസ് വെൽസ് ആണ് ഇങ്ങനെ പറഞ്ഞത്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാ സംരക്ഷണം നൽകുന്ന രാഷ്ട്രമാണ് ഇന്ത്യ. എന്നാൽ, അടുത്തകാലത്തായി മതപരമായ വിഷയങ്ങളിൽ അക്രമങ്ങൾ നടക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ടുകളിലുണ്ട്. എങ്കിലും ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്ന് പറഞ്ഞ അവർ, ഗൗരിയുടെ കൊലപാതകികളെ ഉടൻ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.