ന്യൂഡൽഹി: സ്വവർഗരതി നിയമവിധേയമാക്കുന്ന വിഷയത്തിൽ ഭൂരിപക്ഷമാളുകളുടെ ഹിതമനുസരിച്ചല്ല, ഭരണഘടനയുടെ ധാർമികത അനുസരിച്ചാകും തങ്ങൾ നീങ്ങുകയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. സ്വവർഗരതി കുറ്റകരമല്ലാതാക്കുന്നതോടെ ആ വിഭാഗക്കാരോടുള്ള വിവേചനം ഇല്ലാതാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
നിലവിൽ സ്വവർഗരതിക്ക് നിരോധനമില്ലാതിരുന്നിട്ടും തടയുന്നത് 377ാം വകുപ്പാണെന്ന സൂചനയും അദ്ദേഹം നൽകി. സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിെല 377ാം വകുപ്പ് റദ്ദാക്കണമെന്ന ഹരജിയിൽ തുടർച്ചയായ മൂന്നാം ദിവസവും വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. ഒരു പ്രത്യേക വിഭാഗക്കാരുടെ ലൈംഗികബോധത്തോട് സമൂഹത്തിൽ വിവേചനം രൂഢമൂലമാണെന്നും 377ാം വകുപ്പ് റദ്ദാക്കുന്നതോടെ സമൂഹത്തിെൻറ മൂല്യവും മാറുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
സ്വവർഗരതി നിയമവിധേയമാക്കുന്നതിനെതിരെ ക്രിസ്ത്യൻ സംഘടനകൾക്കുവേണ്ടി ഹാജരായ അഡ്വ. മനോജ് ജോർജ് വാദിച്ചു. കേന്ദ്ര സർക്കാർ വിഷയത്തിൽ നിലപാട് മാറ്റിയതോടെ 377ാം വകുപ്പിന് വേണ്ടി സംസാരിക്കാൻ മുതിർന്ന അഭിഭാഷകരില്ലാതായി. പ്രകൃതി വിരുദ്ധ ലൈംഗികബന്ധം പാടില്ലെന്നും മനോജ് േജാർജ് പറഞ്ഞു. മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിന് ആരും വാദിച്ചിട്ടില്ലെന്ന് ഇതിന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. അടുത്ത ചൊവ്വാഴ്ച മനോജിെൻറ വാദം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.