ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കളെ പാർട്ടിയുടെ നിരീക്ഷകരായി നിയമിച്ച് കോൺഗ്രസ്. സംസ്ഥാന അടിസ്ഥാനത്തിൽ നിരീക്ഷകരെ നിയമിക്കുന്ന കോൺഗ്രസ് ഇക്കുറി മഹാരാഷ്ട്രയിൽ മേഖലാടിസ്ഥാനത്തിലാണ് നിരീക്ഷകരെ വെച്ചിരിക്കുന്നത്.
മുംബൈ- കൊങ്കൺ മേഖലയിൽ അശോക് ഗെഹ് ലോട്ട്, ജി. പരമേശ്വര, വിദർഭ മേഖലയിൽ ഭൂപേഷ് ബാഘേൽ, ചരൺജിത് സിങ് ചന്നി, മറാത്ത്വാഡ മേഖലയിൽ സച്ചിൻ പൈലറ്റ്, ഉത്തംകുമാർ റെഡ്ഡി, പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ടി.എസ്. സിങ് ദേവ്, എം.ബി. പട്ടീൽ, വടക്കൻ മഹാരാഷ്ട്രയിൽ നസീർ ഹുസൈൻ, അനസൂയ സീതക്ക എന്നിവരാണ് നിരീക്ഷകർ. ഝാർഖണ്ഡിൽ താരീഖ് അൻവർ, അധീർ രഞ്ജൻ ചൗധരി, ഭട്ടി വിക്രമർക എന്നിവർക്കാണ് ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.