ബംഗളൂരു: കർണാടകയിൽ ലിംഗനിർണയ ക്ലിനിക്കുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സർക്കുലർ. വ്യാഴാഴ്ചമുതൽ പ്രാബല്യത്തിൽ വന്നു. ബംഗളൂരു, മണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിൽനിന്നാണ് റാക്കറ്റുകളെ പിടികൂടിയത്.
ഇതിനുപിന്നാലെ സംസ്ഥാന വ്യാപകമായി പരിശോധന വ്യാപിപ്പിക്കുകയും നിരവധി ക്ലിനിക്കുകൾ അടച്ചുപൂട്ടുകയും ചെയ്തു. പെൺകുഞ്ഞുങ്ങളാണെങ്കിൽ ഗർഭം അലസിപ്പിക്കുകയോ ഭ്രൂണം നശിപ്പിക്കുകയോയാണ് ഇത്തരം ക്ലിനിക്കുകൾ വഴി ചെയ്യുന്നത്. വീണ്ടും ഇത്തരം ക്ലിനിക്കുകൾ പ്രവർത്തനം പുനരാരംഭിക്കുന്നത് തടയാനാണ് വിവരം നൽകുന്നവർക്ക് ആരോഗ്യ വകുപ്പ് വൻതുക പാരിതോഷികം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.