ന്യൂഡൽഹി: ഇസ്താംബുൾ യാത്രക്കിടെ ഡൽഹിയിലിറങ്ങിയ ജർമ്മൻ പൗരൻ വിമാനത്താവളത്തിെൻറ ട്രാൻസിറ്റ് ഏരിയയിൽ കഴിഞ്ഞത് 55 ദിവസം. മാർച്ച് 18 മുതൽ ഡൽഹി വിമാനത്താവളത്തിെൻറ ട്രാൻസിറ്റ് ഏരിയയിൽ കഴിഞ്ഞ എഡ്ഗാർഡ് സീബാർട്ട് എന്ന യുവാവ് ചൊവ്വാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ ആംസ്റ്റർഡാമിലേക്ക് തിരിച്ചു. ഇന്ത്യൻ വിസയില്ലാത്തതിനാൽ വിമാനത്താവളത്തിന് പുറത്തു പോകാൻ അനുവാദമില്ലാത്തതിനാൽ 55 ദിവസമാണ് ഇന്ദിരഗാന്ധി രാജ്യാന്തരവി മാനത്താവളത്തിൻെറ ടി3 ട്രാൻസിറ്റ് ഏരിയയിൽ സീബാർട്ട് കഴിഞ്ഞത്.
ഹനോയിയിൽ നിന്നും ഇസ്താബൂളിലേക്കുള്ള യാത്രാമധ്യേ ട്രാൻസിറ്റ് പാസഞ്ചറായി എഡ്ഗാർഡ് സീബാർട്ട് ഡൽഹിയിൽ എത്തുേമ്പാഴേക്കും തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യ റദ്ദാക്കിയിരുന്നു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ നാലു ദിവസങ്ങൾക്ക് ശേഷം എല്ലാ അന്താരാഷ്ട്ര സർവീസുകളും ഇന്ത്യ നിർത്തിവെച്ചു. ഇതോടെ വിമാനത്താവളത്തിൽ കുടുങ്ങിയ സീബാർട്ടിന് ട്രാൻസിറ്റ് ഏരിയയിൽ തന്നെ കഴിയേണ്ടി വരികയായിരുന്നു.
ഇന്ത്യൻ വിസക്ക് അപേക്ഷിക്കാതിരുന്നതിനാൽ അധികൃതർ സീബാർട്ടിന് ഇന്ത്യ വിടാനുള്ള നോട്ടീസ് നൽകിയിരുന്നു. വിമാന സർവീസ് ലഭിക്കുന്ന മുറക്ക് ഇന്ത്യ വിടുമെന്ന് സീബാർട്ട് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച അങ്കാറയിലേക്കുള്ള തുർക്കി വിമാനത്തിൽ സീബാർട്ടിന് കയറ്റിവിടാൻ ഇന്ത്യൻ അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ തുർക്കി പൗരൻമാരെ മാത്രമേ കൊണ്ടു പോകാൻ അനുമതിയുള്ളൂ എന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
ഡൽഹിയിലുള്ള ജർമ്മൻ എംബസി എഡ്ഗാർഡ് സീബാർട്ടിന് ജർമ്മനിയിലേക്ക് തിരിച്ചു പോകാനുള്ള അനുമതി നൽകാമെന്ന് അറിയിച്ചെങ്കിലും അദ്ദേഹമത് നിരസിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ 292 യാത്രക്കാരുമായി ആംസ്റ്റർഡാമിലേക്ക് പറന്നുയർന്ന വിമാനത്തിൽ എഡ്ഗാഡ് സീബാർട്ടും യാത്ര തിരിച്ചു. യൂറോപ്പിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ഉള്ളതിനാൽ ആംസ്റ്റർഡാമിലേക്ക് അദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. കോവിഡ് പരിശോധനക്ക് ശേഷമാണ് സീബാർട്ട് ഇന്ത്യ വിട്ടത്. ഇന്ത്യൻ വിസയോടെ ഡൽഹിയിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് സീബാർട്ട് ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.